Tuesday 20 August 2019

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി.
ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എച്ച്.എസ് കാഞ്ഞിരപ്പൊയിലില്‍ നടന്നു.മടിക്കൈ ആയുര്‍വേദ ഡോക്ടര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രധാനധ്യാപിക ശ്രീമതി.രേഷ്മ അധ്യക്ഷയായി. പിടി.എ പ്രസിഡണ്ട്  ശ്രീ.ഉണ്ണിക്കൃഷ്ണന്‍ സംസാരിച്ചു.
ആയുര്‍വേദ ക്ലാസ്സ് ഡോ.ജി.കെ സീമ കൈകാര്യം ചെയ്തു.
ഇതിന്റെ ഭാഗമായി 19-08-2019 ന് രക്തനിര്‍ണ്ണയ ക്യാമ്പ് നടത്തി.

സ്വാതന്ത്ര്യ ദിനാഘോഷം ഗംഭീരമാക്കി കാഞ്ഞിരപ്പൊയില്‍

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍
കാഞ്ഞിരപ്പൊയിലില്‍
സ്വാതന്ത്ര്യ സ്മൃതി സുഗന്ധം പരിപാടി
കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ആകസ്മികമായ പ്രഖ്യപിത അവധികള്‍ വന്നതിനാല്‍ സ്വതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ പരിശീലനം നടത്താന്‍ സാധിച്ചില്ല. എങ്കിലും അധ്യാപകരുടെ ശക്തമായ ഇടപെടലിലൂടെ നല്ല പരിപാടി നടത്താന്‍ സാധിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ രാവിലെ സ്കൂള്‍ പി.ടി.എ,എസ്.എം.സി,എം.പി.ടി.എ എന്നിവയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമിട്ടു. പ്രത്യേക അസംബ്ലിയില്‍  झंडा ऊँचा रहे हमारा എന്ന പതാകവന്ദന ഗീതത്തോടൊപ്പം പ്രധാനധ്യാപിക ശ്രീമതി.രേഷ്മ പതാക ഉയര്‍ത്തി.ഫ്ലാഗ് സല്യൂട്ടിനുശേഷം  പി.ടി.എ പ്രസി‍ണ്ട്  ശ്രീ.ഉണ്ണിക്കൃഷ്ണന്‍ എസ്.എം.സി ചെയര്‍മാന്‍ ശ്രീ.രവീന്ദ്രന്‍ എം.പി.ടി.എ പ്രസി‍ഡണ്ട് ശ്രീമതി ശൈലജ എന്നിവര്‍ സന്നിഹിതരായി.മടിക്കൈ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.അബ്ദുള്‍ റഹ്മാന്‍ സംസാരിച്ചു. ഈ വര്‍ഷം ആദ്യമായി നടപ്പാക്കിയ കുട്ടികള്‍ക്കായുള്ള IDENTITY CARD വിതരണം നടന്നു.തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.സ്വാതന്ത്ര്യ സമര ചരിത്ര നൃത്ത രംഗാവിഷ്കാരമായ സ്വാതന്ത്ര്യ സ്മ‍ൃതി സുഗന്ധം അരങ്ങേറി.പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കിയ കെ.വി.രാജേഷ് , കെ.വിനോദ്കുമാര്‍, പി.ഹരിനാരായണന്‍, ശ്രീമതി.ബിഞ്ജുഷ നൃത്താവിഷ്കാരത്തിന് നേതൃത്വം കൊടുത്ത  യു.പി,ഹൈസ്കൂള്‍ ക്ലാസ്സുകളിലെ കുട്ടികള്‍ എല്‍.പി വിഭാഗത്തിലെ കുട്ടികളെ പരിശീലിപ്പിച്ച അധ്യാപികമാര്‍ എന്നിവരുടെ സേവനം എടുത്തു പറയേണ്ടതാണ്.ഉച്ച ഭക്ഷണ ചാര്‍ജ്ജുള്ള ശ്രീധരന്‍ മാസ്റ്ററുടേയും ശ്രീ.നന്ദകുമാര്‍ മാസ്റ്ററുടേയും നേതൃത്വത്തില്‍ പായസ വിതരണവും നടത്തി.ഇതിനോടനൂബന്ധിച്ചുള്ള പ്രശ്നോത്തരിയും ,സ്വദേശ് പ്രശ്നോത്തരിയും അടുത്ത ദിവസങ്ങളിലായി നടന്നു.

प्रेमचंद जयंती समारोह 30-07-2019,01-08-2019

प्रेमचंद हिंदी मंच के नेतृत्व में 
प्रेमचंद जयंती समारोह मनाया।
അവധി ദിനമായതിനാല്‍ പ്രംചന്ദ് ജയന്തി 31-07-2019 ന് നടത്തുന്നതിന് പകരം 30-07-2019,01-08-2019എന്നീ ദിനങ്ങളായി നടത്തി. വിപുലമായ പരിപാടികളായിട്ടുകൂടി പഠന സമയം കളയാതെ തന്നെ നടത്താന്‍ സാധിച്ചു.30-07-2019 ന് പ്രേംചന്ദ് ചിത്ര പ്രദര്‍ശനത്തിനൊപ്പം മറ്റു സാഹിത്യകാരന്‍മാരുടെ ചിത്ര പ്രദര്‍ശനവും നടത്തിയത് കുട്ടികള്‍ക്ക് നവ്യാനുഭവമായി. കൂടാതെ ഹിന്ദിയുടെ മഹത്വത്തെ കുറിച്ചുള്ള പോസ്റ്ററുകളും  മഹദ്വചനങ്ങലും പ്രദര്‍ശനത്തിന് മാറ്റു കൂട്ടി.

01-08-2019 ന് നടന്ന ഹിന്ദി അസംബ്ലിയില്‍ കുട്ടികള്‍ തയ്യാറാക്കിയ കൈയ്യെഴുത്തു മാസിക പ്രധാനധ്യാപിക ശ്രീമതി രേഷ്മ  പ്രകാശനം ചെയ്തു.പരിപാടികള്‍ക്ക് ഹിന്ദി അധ്യാപകരായ കെ.വി. രാജേഷ്,പിഹരിനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.പ്രേംചന്ദ് ഹിന്ദി മഞ്ചിന്റെ നേതൃത്വത്തിലാണ് ഹിന്ദി പരിപാടികള്‍ നടക്കുന്നത്.ഈ വര്‍ഷത്തില്‍ ക്ലബ്ബിലെ പ്രതിനിധികള്‍ക്ക് ഐ.ഡി കാര്‍ഡ് നല്‍കാന്‍ തയ്യാറായി.

പെന്‍ ഫ്രണ്ട് പദ്ധതിക്ക് തുടക്കമിട്ടു.

ഹരിതസേനയുടെ നേതൃത്വത്തില്‍ പെന്‍ഫ്രണ്ട് പദ്ധതി

ഹരിതകേരളമിഷന്‍ പദ്ധതിയുടെ ഭാഗമായി പെന്‍ ഫ്രന്റ് (PEN FRIEND) പരിപാടി അസംബ്ലിയില്‍ ഹരിതസേന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രധാനധ്യാപിക ഉദ്ഘാടനം ചെയ്തുകൊണ്ട്  പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു.മുഴുവന്‍ വിദ്യാര്‍ത്ഥികളും എഴുതിത്തീര്‍ന്ന പേനകള്‍ പെന്‍ ഫ്രണ്ട് ബോക്സില്‍ നിക്ഷേപിക്കണമെന്നും കഴിവതും മഷിപ്പേനകള്‍ ഉപയോഗിക്കണമെന്നും പ്രധാനധ്യാപിക അറിയിച്ചു.


ചാന്ദ്രദിനം പരിപാടി 25-07-2019

ചാന്ദ്രദിനാഘോഷം നടത്തി

ചാന്ദ്രദിനം അവധി ദിനമായതിനാലും കനത്ത മഴയായതിനാലും 25-08-2019 നായിരുന്നു ചാന്ദ്രദിന പരിപാടി അരങ്ങേറിയത് അസംബ്ലിയിലെ പത്രവാര്‍ത്ത, ചിന്താ വിഷയം,പ്രസംംഗം,പ്രധാന വിവരങ്ങള്‍ എന്നിവ അരങ്ങേേറിയതിന് ശേഷം നാലാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്കിറ്റ് വളരെ ശ്രദ്ധേയമായി.ലോക ബഹിരാകാശ ശാസ്ത്ര വിശേഷങ്ങളും ഇന്ത്യന്‍ ബഹിരാകാശ യാത്രകളും ഉള്‍കൊള്ളിച്ച സ്കിറ്റില്‍ അപ്പോളോ സീരീസുകളും ചന്ദ്രയാന്‍ 1,2 ദൗത്യങ്ങളും ചൈനയുടെ ചാങ് 1,2എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചും സ്കിറ്റിലൂടെ വിശദീകരിച്ചു.സ്ഫുട്നിക് 1 മുതല്‍ ചന്ദ്രയാന്‍ 2 വരെ എത്തി നില്‍ക്കുന്ന ബഹിരാകാശ പര്യവേഷണ ചരിത്രം കുട്ടികളിലെത്തിക്കാന്‍ സ്കിറ്റിന് സാധിച്ചു.

ഹരിതകേരളമിഷന്‍ പദ്ധതിയുടെ ഭാഗമായി പെന്‍ ഫ്രന്റ് (PEN FRIEND) പരിപാടി അസംബ്ലിയില്‍ ഹരിതസേന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രധാനധ്യാപിക ഉദ്ഘാടനം ചെയ്തുകൊണ്ട്  പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു.മുഴുവന്‍ വിദ്യാര്‍ത്ഥികളും എഴുതിത്തീര്‍ന്ന പേനകള്‍ പെന്‍ ഫ്രണ്ട് ബോക്സില്‍ നിക്ഷേപിക്കണമെന്നും കഴിവതും മഷിപ്പേനകള്‍ ഉപയോഗിക്കണമെന്നും പ്രധാനധ്യാപിക അറിയിച്ചു.

Sunday 18 August 2019

ജലമാണ് ജീവന്‍ 16-07-19

ജലമാണ് ജീവന്‍ പോസ്റ്റര്‍ നിര്‍മ്മാണം
ഓരോ തുള്ളി ജലത്തിന്റേയും വില കല്‍പ്പിക്കേണ്ടത് ഓരോ വ്യക്തിയുടേയും കടമയാണെന്ന് മനസ്സിലാക്കികൊണ്ട് ജലത്തെ സംരക്ഷിക്കേണ്ടതുണ്ട്.ഇതിന്റെ ഭാഗമായി ജലമാണ് ജീവന്‍ പോസ്റ്റര്‍ നിര്‍മ്മാണം നടന്നു.ജലമാണ് ജീവന്‍ എന്ന സന്ദേശം നല്‍കുന്ന ബാനറിനു പിറകില്‍ 60 കുട്ടികള്‍ അണി നിരന്ന് അധ്യാപകരുടെ സഹകരണത്തോടെ കൂട്ടയോട്ടം പ്രധാനധ്യാപിക ഫ്ലാഗ് ഓഫ് ചെയ്തു.സ്കൂള്‍ ഓഫീസിന് മുന്നില്‍ നിന്നും പുറപ്പെട്ട് കാഞ്ഞിരപ്പൊയില്‍ ടൗണിലൂടെ കടന്ന് സ്കൂള്‍ മെയിന്‍ ഗേറ്റില്‍ അവസാനിച്ചു.40കുട്ടികളെ അണി നിരത്തികൊണ്ട് ഫ്ലാഷ് മോബ് അവതരിപ്പിച്ചു.ക്ലാസ്സുകള്‍ക്ക് കോട്ടം വരാത്ത രീതിയില്‍  ചുരുങ്ങിയ സമയത്തിനുള്ളില്‍ നടത്തിയ മികച്ച പരിപാടിയായിരുന്നു.

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...